Advertisment

കര്‍ണാടകയില്‍ ദളിത് യുവാക്കള്‍ക്ക് ഹോട്ടലില്‍  ഭക്ഷണം നിഷേധിച്ചു; ഹോട്ടല്‍ ഉടമ  ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ഗുത്തിഗനൂര്‍ ഗ്രാമത്തിലെ ദളിത് യുവാക്കള്‍ക്കാണ് ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ചത്.

New Update
23444433

ബംഗളുരു: കര്‍ണാടകയില്‍ ദളിത് യുവാക്കള്‍ക്ക് ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ചു. ബല്ലാരി ജില്ലയിലെ കുരുഗോഡു താലൂക്കിലുള്ള ഗുത്തിഗനൂര്‍ ഗ്രാമത്തിലെ ദളിത് യുവാക്കള്‍ക്കാണ് ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ചത്.

Advertisment

സംഭവത്തില്‍ ഹോട്ടലുടമ നാഗവേണി, ബന്ധുവായ വീരപ്പഭദ്ര എന്നിവരെ അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ്  സംഭവം. യുവാക്കളും ഹോട്ടലുടമയും തമ്മില്‍ നടന്ന വാക്കേറ്റത്തിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചരിച്ചതിനെത്തുടര്‍ന്നാണ് നടപടി. 

ദളിതര്‍ക്ക് ഭക്ഷണം വിളമ്പില്ലെന്ന് പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ ശാരീരികമായി കൈയേറ്റം ചെയ്തതായി കാണിച്ച് മഹേഷ് എന്ന യുവാവാണ് പോലീസില്‍ പരാതി നല്‍കിയത്. മഹേഷിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. കുരുഗോഡു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

 

Advertisment