Advertisment

ചിരട്ട കടത്തിവിട്ട ലോറിയില്‍ അനധികൃതമായി  കടത്തിയ 114 പെട്ടി മദ്യം പിടികൂടി എക്‌സൈസ്

വണ്ടിയില്‍ ഒളിപ്പിച്ചിരുന്ന 114 പെട്ടി മദ്യം എക്‌സൈസ് പിടികൂടി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
346666

മംഗളുരു: ചിരട്ട കടത്തിവിട്ട ലോറിയില്‍ അനധികൃതമായി മദ്യം കടത്തിയ വാഹനം പിടികൂടി. വണ്ടിയില്‍ ഒളിപ്പിച്ചിരുന്ന 114 പെട്ടി മദ്യം എക്‌സൈസ് പിടികൂടി. ഗോവയില്‍ നിന്നും കേരളത്തിലേക്ക് മദ്യം കടത്തുന്നതിനിടെ ശനിയാഴ്ച രാത്രി മുഡിപ്പു-നെട്ടിലപ്പദവില്‍ വാഹന പരിശോധയ്ക്കിടെയാണ് പിടികൂടിയത്. 6,87,720 രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് ഹൊന്നാവര്‍ സ്വദേശി രാധാകൃഷ്ണ കാമത്ത്, സദാനന്ദ എന്നിവരെ പിടികൂടി. ചിരട്ട കടത്തിവിടുന്ന വാനിലാണ് പ്രത്യേക അറകളുണ്ടാക്കി മദ്യം കടത്തി വിട്ടത്. പ്രതികളിലൊരാളായ കാമത്തിനെ 2484 ലിറ്റര്‍ മദ്യം കടത്തിയതിന് കഴിഞ്ഞ ജൂലൈയില്‍ കാസര്‍കോട് നിന്നും പിടികൂടിയിരുന്നു. ജാമ്യത്തില്‍ ഇറങ്ങി വീണ്ടും അനധികൃത മദ്യക്കടത്ത് നടത്തുകയായിരുന്നു.

Advertisment