Advertisment

പ്രാണപ്രതിഷ്ഠ: ഈ സംസ്ഥാനങ്ങളില്‍  മദ്യശാലകള്‍ തുറക്കില്ല

ജനുവരി 22-നാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.

New Update
547777

ലക്‌നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അഞ്ച് സംസ്ഥാനങ്ങളിലെ മദ്യശാലകള്‍ അടച്ചിടും. ജനുവരി 22-നാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.

Advertisment

ഹരിയാനയില്‍ ജനുവരി 22-ന് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഹരിയാനയ്ക്ക് പുറമേ, അസം, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മദ്യശാലകളും അടച്ചിടും.

പ്രതിഷ്ഠാ ചടങ്ങുകള്‍ കണക്കിലെടുത്ത് നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും എല്ലാ മദ്യശാലകളും 22ന് അടച്ചിടും. ഇത് സംബന്ധിച്ച ഉത്തരവ് ഗൗതം ബുദ്ധനഗര്‍ ജില്ലാ ഭരണകൂടം പുറത്തിറക്കി. സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ കാന്റീനുകള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. 

 

Advertisment