Advertisment

പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഭീഷണിപ്പെടുത്തി വാങ്ങി  പിതാവിന്റെ ഫോണിലേക്ക് അയച്ച യുവാവ് അറസ്റ്റില്‍

കോളേജ് വിദ്യാര്‍ത്ഥിയായ പങ്കജ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ചിത്രങ്ങള്‍ വാങ്ങിയത്.

New Update
346666

പൂനെ: പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പിതാവിന്റെ ഫോണിലേക്ക് അയച്ച യുവാവ് അറസ്റ്റില്‍. സംഭവശേഷം ഒളിവില്‍പോയ ബിഹാര്‍ സ്വദേശിയായ അമന്‍കുമാര്‍ പങ്കജാ(20)ണ് പിടിയിലായത്. കോളേജ് വിദ്യാര്‍ത്ഥിയായ പങ്കജ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ചിത്രങ്ങള്‍ വാങ്ങിയത്. ഇയാളുടെ ഫോണും പിടിച്ചെടുത്തു. 

Advertisment

കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംഭവം. ഓണ്‍ലൈനില്‍ 'ഫ്രീ ഫയര്‍' ഗെയിം കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടി പങ്കജുമായി പരിചയത്തിലായത്. പതിവായി ഗെയിം കളിക്കുന്നതിനിടയില്‍ ഇരുവരും സുഹൃത്തുക്കളായി. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ സഹോദരിയെ ഉപദ്രവിക്കും അല്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ അയയ്ക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. ഭയന്ന പെണ്‍കുട്ടി ചിത്രങ്ങള്‍ അയച്ചു നല്‍കി. പിന്നീട് മാസങ്ങള്‍ക്ക് ശേഷം, താനുമായി ബന്ധം സ്ഥാപിക്കണമെന്ന് പങ്കജ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. 

ഇതോടെ പെണ്‍കുട്ടി ഇയാളുമായി ഗെയിം കളിക്കുന്നത് നിര്‍ത്തി. തുടര്‍ന്ന് പ്രകോപിതനായ പങ്കജ് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പിതാവിനും മുത്തശിക്കും അയച്ചു നല്‍കുകയായിരുന്നു. തുടര്‍ന്ന പിതാവ് പെണ്‍കുട്ടിയോട് വിവരം ചോദിക്കുകയും പരാതി നല്‍കുകയുമായിരുന്നു. 

 

Advertisment