Advertisment

ഒഡീഷയില്‍ വിദ്യാര്‍ഥിനികളെ സ്‌കൂള്‍ പരിസരത്തുവച്ച്  പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഒഡീഷയിലെ സ്വകാര്യ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ പ്രദീപ് പ്രധാനാ(45) പിടിയിലായത്. 

New Update
6666

ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ സ്‌കൂള്‍ പരിസരത്തുവച്ച് ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഒഡീഷയിലെ കെന്ദ്രപാറ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ പ്രദീപ് പ്രധാനാ(45) പിടിയിലായത്. 

ആറ്, ഏഴ് ക്ലാസുകളിലെ പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവശേഷം കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തയാറായില്ല. മാതാപിതാക്കള്‍ കുട്ടികളോട് വിവരം തിരക്കിയപ്പോഴാണ് പ്രിന്‍സിപ്പലിന്റെ ക്രൂരത പുറത്താകുന്നത്. 

രാവിലെ 6.30 മുതല്‍ 11 വരെയാണ് സ്‌കൂള്‍ സമയം. കുറച്ചു കുട്ടികള്‍ ട്യൂഷനുവേണ്ടി ഇതിനു ശേഷവും സ്‌കൂളില്‍ തുടരാറുണ്ട്. ഈ സമയത്താണു പ്രതി കുട്ടികളെ പീഡിപ്പിച്ചത്.

Advertisment