Advertisment

ചെന്നൈയില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ചേര്‍ത്ത 4000 കിലോ മാമ്പഴവും 2500 കിലോ ഏത്തപ്പഴവും പിടികൂടി

. നഗരത്തിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാര്‍ക്കറ്റായ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നാണ് ഇവ പിടികൂടിയത്.

New Update
353555

ചെന്നൈ: കൃത്രിമമായി രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴ വര്‍ഗങ്ങള്‍ പിടികൂടി. കഴിഞ്ഞ ദിവസം നഗരത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സംഭവം. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 4000 കിലോ മാമ്പഴവും 2500 കിലോ ഏത്തപ്പഴവുമാണ് പിടികൂടിയത്. നഗരത്തിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാര്‍ക്കറ്റായ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നാണ് ഇവ പിടികൂടിയത്.

മാമ്പഴം സ്വാഭാവികമായി പാകമാകാന്‍ രണ്ടാഴ്ചയെടുക്കുമെന്നതിനാല്‍ 'കാത്സ്യം കാര്‍ബൈഡ്' എന്ന രാസവസ്തുവും എഥിലീന്‍ എന്ന രാസവസ്തുവും ചേര്‍ത്ത് കൃത്രിമമായി പഴുപ്പിക്കുകയാണ് കച്ചവടക്കാര്‍ ചെയ്യുന്നത്. ഈ രാസവസ്തു മണമില്ലാത്തതാണ്. അതിനാല്‍, പഴങ്ങളില്‍ ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയില്ല.

അതേസമയം, 'ഇത്തരം പഴങ്ങള്‍ കഴിക്കുന്നവര്‍ക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവയില്‍ ചില രാസവസ്തുക്കള്‍ അര്‍ബുദമുണ്ടാക്കാം.  ചര്‍മ്മപ്രശ്നങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും.

Advertisment