Advertisment

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് തീര്‍ഥാടകരും; വാരാണസിയില്‍ 30 മലയാളികള്‍ കുടുങ്ങി; വിമാനം മറ്റന്നാള്‍ മാത്രമെന്ന് എയര്‍ ഇന്ത്യ

ഭക്ഷണമോ, വെള്ളമോ വിശ്രമിക്കാന്‍ സൗകര്യമോ ഇല്ലെന്ന് യാത്രക്കാര്‍ പറയുന്നു. റദ്ദാക്കിയ വിമാനത്തിന് പകരം വിമാനം മറ്റന്നാള്‍ മാത്രമേയുള്ളൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

New Update
air india a350-2

വാരാണസി: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് തീര്‍ഥാടകരും. വാരാണസിയിലെത്തിയ 30 മലയാളികളാണ് വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെ തുടര്‍ന്ന് കുടുങ്ങിയത്.

Advertisment

ഭക്ഷണമോ, വെള്ളമോ വിശ്രമിക്കാന്‍ സൗകര്യമോ ഇല്ലെന്ന് യാത്രക്കാര്‍ പറയുന്നു. റദ്ദാക്കിയ വിമാനത്തിന് പകരം വിമാനം മറ്റന്നാള്‍ മാത്രമേയുള്ളൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അതേസമയം, കൊച്ചിയില്‍ നിന്നും ദുബായിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ചെക്ക് ഇന്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 1.10 നാണ് വിമാനം പുറപ്പെടാന്‍ നിശ്ചയിച്ചിരിക്കുന്നത്.

അലവന്‍സ് ആവശ്യപ്പെട്ട് ജീവനക്കാര്‍ കൂട്ടത്തോടെ സിക് ലീവെടുത്ത് പണിമുടക്കിയതോടെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നത്. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങുകയായിരുന്നു.

Advertisment