Advertisment

മാധ്യമ സ്ഥാപനത്തിന് മുന്നില്‍ മൈക്ക് കെട്ടി രണ്ട് മണിക്കൂര്‍ ചീത്തവിളിക്കണം; ആവശ്യവുമായി യുവാവ് കോടതിയില്‍

ഭൂമി കൈയേറ്റത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുവാവിനെതിരെ പത്രം വാര്‍ത്ത നല്‍കിയിരുന്നു.

New Update
234555

ലക്‌നൗ: തെറ്റായ വാര്‍ത്തകള്‍ നല്‍കി മാനഹാനിയുണ്ടാക്കിയ മാധ്യമസ്ഥാപനത്തിനെതിരെ കോടതിയെ സമീപിച്ച് യുവാവ്. മാധ്യമ സ്ഥാപനത്തിന് മുന്നില്‍ മൈക്ക് കെട്ടി രണ്ട് മണിക്കൂര്‍ ചീത്തവിളിക്കണമെന്നാണു യുവാവിന്റെ ആവശ്യം. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് നിവാസിയായ പ്രതീക് സിന്‍ഹയാണ് വിചിത്ര അപേക്ഷയുമായി കോടതിയെ സമീപിച്ചത്. 

Advertisment

ജനുവരി പതിനഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ബ്യൂറോ ചീഫിനെയും റിപ്പോര്‍ട്ടറിനെയും ചീത്തവിളിക്കാന്‍ അനുവദിക്കണമെന്നാണ് യുവാവിന്റെ ആവശ്യം. ഭൂമി കൈയേറ്റത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുവാവിനെതിരെ പത്രം വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ ആളുകള്‍ മോശമായി കാണാന്‍ തുടങ്ങിയെന്നാണ് യുവാവിന്റെ പരാതി.

ജനുവരി ഒമ്പതിന് യുവാവിന്റെ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതിനുപിന്നാലെ പത്രത്തില്‍ ഭൂമാഫിയ എന്ന രീതിയില്‍ വാര്‍ത്തവന്നു. ഇതു തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് യുവാവ് കോടതിയെ സമീപിപ്പിച്ചത്. 

 

 

Advertisment