Advertisment

ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദനം, ചെവിക്ക് അടിയേറ്റ് കേള്‍വിശക്തി നഷ്ടപ്പെട്ടു; പ്രശസ്ത യൂട്യൂബര്‍ക്കെതിരെ കേസ്

ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒ. ആയ ബിന്ദ്രയ്ക്ക് യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന്് ഫോളോവേഴ്‌സുണ്ട്.

New Update
5555

ന്യൂഡല്‍ഹി: പ്രശസ്ത യൂട്യൂബറും മോട്ടിവേഷന്‍ സ്പീക്കറുമായ വിവേക് ബിന്ദ്രയ്ക്കെതിരെ ഭാര്യയെ മര്‍ദിച്ചതിന് കേസ്.  ഇയാള്‍ക്കെതിരെ ഭാര്യാ സഹോദരനാണ് നോയിഡ സെക്ടര്‍ 124ലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒ. ആയ ബിന്ദ്രയ്ക്ക് യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന്് ഫോളോവേഴ്‌സുണ്ട്.  

Advertisment

കഴിഞ്ഞ ഡിസംബര്‍ 6നായിരുന്നു ബിന്ദ്രയും യാനികയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുളളില്‍ തന്നെ യാനിക ഗാര്‍ഹിക പീഡനത്തിന് വിധേയയായതെന്ന് പരാതിയില്‍ പറയുന്നു. ദമ്പതികള്‍ താമസിക്കുന്ന നോയിഡയിലെ സെക്ടര്‍ 94ലെ സൂപ്പര്‍നോവ വെസ്റ്റ് റസിഡന്‍സിയില്‍ വച്ചായിരുന്നു ബിന്ദ്രമര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.

ബിന്ദ്ര യാനികയെ മുറിയില്‍ പൂട്ടിയിടുകയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെവിക്ക് അടിയേറ്റതിനെത്തുടര്‍ന്ന് യാനികയ്ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സഹോദരന്‍ പറഞ്ഞു. 

 

Advertisment