Advertisment

തമിഴ്നാട്ടില്‍ ദളിത് യുവാവിനെ വിവാഹം കഴിച്ച 19കാരിയെ പിതാവും ബന്ധുക്കളും ചുട്ടുകൊന്നു

സംഭവത്തില്‍ പിതാവ് പിതാവ് പെരുമാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

New Update
3466655

ചെന്നൈ: തമിഴ്നാട്ടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ച 19കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. നവീന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് പിതാവ് പെരുമാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

Advertisment

സ്‌കൂള്‍ കാലം മുതലേ പട്ടുകോട്ട സ്വദേശിയായ ഐശ്വര്യയും സമീപപ്രദേശത്തെ നവീനും തമ്മില്‍ പ്രണയത്തിലായിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയുളള നവീന്‍ തിരുപ്പൂരിലെ വസ്ത്രനിര്‍മാണക്കമ്പനിയിലെ ജോലിക്കാരനാണ്.

ഡിസംബര്‍ 31ന് ഇവര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹിതരായി.

ദമ്പതികള്‍ തിരുപ്പൂരിന് സമീപം വീരുപാണ്ടിയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയുമായിരുന്നു. ജനുവരി രണ്ടിന് മകളെ കാണാനില്ലെന്ന് പിതാവ് പെരുമാള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ഐശ്വര്യയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും അച്ഛനൊപ്പം പറഞ്ഞയയ്ക്കുകയും ചെയ്തു. 

അടുത്ത ദിവസം പിതാവ് ഐശ്വര്യയെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം കത്തിച്ചുകളഞ്ഞെന്നും സുഹൃത്തുക്കള്‍ നവീനെ അറിയിച്ചു. തുടര്‍ന്ന് നവീന്‍ വട്ടത്തിക്കോട്ട പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് 

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഐശ്വര്യയെ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുക്കൊന്നതായി കണ്ടെത്തുകയായിരുന്നു. 

 

Advertisment