Advertisment

വിവാഹ ചടങ്ങിനിടെ വിവാഹ വേദിയില്‍നിന്ന് വധുവിനെ ബലംപ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമം;  മുളകുപൊടിയെറിഞ്ഞ് ആക്രമണം

ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വൈറലായി. 

New Update
5755

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വിവാഹ ചടങ്ങിനിടെ വിവാഹ വേദിയില്‍ നിന്ന് വധുവിനെ കുടുംബാംഗങ്ങള്‍ ബലംപ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ വധുവിന്റെ കുടുംബം മുളകുപൊടി എറിഞ്ഞാണ് ആക്രമണം നടത്തിയത്.  ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വൈറലായി. 

Advertisment

കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം. വധുവിനെ അമ്മയും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. വേദിയില്‍ നിന്ന് വധുവിനെ വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും വധു അത് ചെറുക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍.

അതിഥികളെയും മറ്റും ആക്രമിച്ച ശേഷമാണ് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വരനും കൂട്ടുകാരും കുടുംബാംഗങ്ങളും ചേര്‍ന്ന് തടഞ്ഞു. അടിപിടിയില്‍ വരന്റെ കൂട്ടുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ വധുവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തു. 

 

Advertisment