Advertisment

വിവാഹ ഘോഷയാത്രയ്ക്കിടെ വരനുനേരെ കാമുകിയുടെ ആസിഡ് ആക്രമണം

ആക്രമണത്തില്‍ വരനും മൂന്നു സ്ത്രീകള്‍ക്കും പൊള്ളലേറ്റു.

New Update
454555

ബല്ലിയ: വിവാഹ ഘോഷയാത്രക്കിടെ വരനുനേരെ കാമുകിയുടെ ആസിഡാക്രമണം. യുവതിയെ വരന്റെ ബന്ധുക്കള്‍ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ച് യുവതിയെ റോഡിലൂടെ നടത്തിച്ചു.ആക്രമണത്തില്‍ വരനും  മൂന്നു സ്ത്രീകള്‍ക്കും പൊള്ളലേറ്റു.

യുവതിയെ പോലീസ് പിടികൂടി കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ ചൊവ്വാഴ്ചയാണ് സംഭവം. 

രാകേഷ് ബിന്ദ് എന്ന യുവാവിന്റെ വിവാഹ ഘോഷയാത്രയ്ക്കിടെയാണ് സംഭവം്. അതേ ഗ്രാമത്തില്‍ നിന്നുള്ള യുവതി വധുവിന്റെ വേഷം ധരിച്ചാണ് ഇയാളെ സമീപിച്ചത്. വരന്‍ തന്റേത് മാത്രമാണെന്നും ആര്‍ക്കും അവനെ തന്നില്‍നിന്ന് അകറ്റാന്‍ കഴിയില്ലെന്നും യുവതി വരന്‍ രാകേഷിനോട് പറഞ്ഞു. എന്നാല്‍, രാകേഷ് ഇതുകേള്‍ക്കാന്‍ തയാറായില്ല. ഇതോടെ പ്രകോപിതയായ യുവതി കൈയിലുണ്ടായിരുന്നു കുപ്പിയില്‍ നിന്നും ആസിഡ് എറിയുകയായിരുന്നു. 

 

Advertisment