Advertisment

പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി 12 വയസുകാരന് ദാരുണാന്ത്യം

ടെറസില്‍ കുട്ടി സുഹൃത്തുക്കളോടൊപ്പം പട്ടം പറത്തവെയാണ് അപകടം.

New Update
6756688888

കോട്ട: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. സുരേന്ദ്ര ഭീല്‍(12) ആണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ടെറസില്‍ കുട്ടി സുഹൃത്തുക്കളോടൊപ്പം പട്ടം പറത്തവെയാണ് അപകടം.

ചൈനീസ് മഞ്ച എന്നറിയപ്പെടുന്ന ഗ്ലാസ് പൂശിയ പട്ടത്തിന്റെ ചരടാണ് അപകടത്തിന് കാരണമായത്. ജില്ലയില്‍ സമാനമായ സംഭവങ്ങളില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.

 

Advertisment