Advertisment

ബംഗളുരു വിമാനത്താവളത്തില്‍ അനാക്കോണ്ട  പാമ്പുകളുമായി യാത്രക്കാരന്‍ പിടിയില്‍

സംഭവത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
7474747

ബംഗളുരു: ബംഗളുരു വിമാനത്താവളത്തില്‍ അനാക്കോണ്ട പാമ്പുകളുമായി യാത്രക്കാരന്‍ പിടിയില്‍. ഇയാളുടെ ബാഗുകളില്‍ നിന്നും പത്ത് മഞ്ഞ അനാക്കോണ്ടകളെ കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

ബാങ്കോക്കില്‍ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ബംഗളുരു കസ്റ്റംസിന്റെ എക്സ് പോസ്റ്റിലൂടെയാണ് വാര്‍ത്ത പുറത്ത് വന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Advertisment