Advertisment

രാജ്യത്ത് കോവിഡ് കേസുകള്‍ ആശങ്കാജനകം;  52 ശതമാനം വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന

28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8 ശതമാണ് കുറഞ്ഞത്.

New Update
56565656

ന്യൂഡല്‍ഹി: കോവിഡ് കേസുകളിലെ വര്‍ധനവ് ആശങ്കാജനകമെന്ന്   ലോകാരോഗ്യ സംഘടന. ഒരു മാസത്തിനുള്ളില്‍ 850,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. 

Advertisment

28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8 ശതമാണ് കുറഞ്ഞത്. 3,000-ത്തിലധികം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. 

ഡിസംബര്‍ 17 വരെ ആഗോളതലത്തില്‍ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴ് ദശലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആശുപത്രികളില്‍ 118,000 പുതിയ കോവിഡ് 19 കേസുകളും 1600-ലധികം ആളുകളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചതായുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 

 

Advertisment