Advertisment

കെട്ടിടത്തിന് തീ പിടിച്ചത് കണ്ടു ഭയന്ന്  താഴേക്കു ചാടി; 13 വയസുകാരിക്ക് ദാരുണാന്ത്യം

എയ്ഞ്ചല്‍ ജെയിന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.

New Update
5476tt7755

മധ്യപ്രദേശ്: താമസിച്ചിരുന്ന കെട്ടിടത്തിന് തീ പിടിച്ചത് കണ്ടു ഭയന്ന് താഴേക്കു ചാടിയ 13 വയസുകാരിക്ക് ദാരുണാന്ത്യം. എയ്ഞ്ചല്‍ ജെയിന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.

Advertisment

 കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തീ പടരുന്നത് കണ്ട് ഭയന്ന പെണ്‍കുട്ടി രണ്ടാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. മധ്യപ്രദേശിലെ സാഗര്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും അമ്മയ്ക്കും പരിക്കേറ്റു്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന്  കണ്ടെത്തി.

 

Advertisment