Advertisment

വിവാഹച്ചടങ്ങിനിടെ പന്തലില്‍ പറന്നു വന്നിരുന്ന് പരുന്ത്; വധുവിന്റെ മരിച്ചുപോയ പിതാവെന്ന് ഗ്രാമവാസികള്‍

ഗ്രാമത്തിലെ ചണ്ഡിമാതാ ക്ഷേത്രത്തിലായിരുന്നു വിവാഹം.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
646

മധ്യപ്രദേശ്:  മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഒരു ഗ്രാമത്തില്‍ വിവാഹത്തിനിടെ ഒരു പരുന്ത് പറന്ന് വന്നതെത്തിയതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒരു വിവാഹത്തിനിടെ വിവാഹ പന്തലില്‍ പരുന്ത് വന്നിരുന്നപ്പോള്‍ അത് വധുവിന്റെ മരിച്ച് പോയ പിതാവാണെന്നായിരുന്നു  ഗ്രാമവാസികള്‍ അവകാശപ്പെട്ടത്. 

Advertisment

വിവാഹപ്പന്തലില്‍ അപ്രതീക്ഷിതമായി എത്തിയ പരുന്ത്, ചടങ്ങുകള്‍ കഴിയുന്നതുവരെ അവിടെ ചെലവഴിച്ചതോടെ, അത് വധുവിന്റെ മരിച്ചുപോയ അച്ഛനാണെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. അതോടെ വധു വരന്‍മാരുടെ മാലയിടല്‍ ചടങ്ങിന് ശേഷം വധുവിനെ അനുഗ്രഹിക്കാനായി നാട്ടുകാര്‍ ചേര്‍ന്ന് പരുന്തിനെ പിടിച്ച് വധുവിന്റെ തലയില്‍ വച്ചു. വധുവിന്റെ വീട്ടുകാര്‍ പരുന്തിന് പാലും ഭക്ഷണവും നല്‍കി ആദരിച്ചു. 

രഞ്ജ്ര ഗ്രാമത്തിലായിരുന്നു വിവാഹം. വധുവിന്റെ പിതാവ് പരുന്തിന്റെ രൂപത്തില്‍ വന്ന് നവദമ്പതികളെ അനുഗ്രഹിച്ചതാണെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ഒരു അപകടത്തില്‍ വധുവിന്റെ പിതാവ് ജലാം സിംഗ് ലോധി മരിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 21ന് അദ്ദേഹത്തിന്റെ മകള്‍ ഇമാര്‍തിയുടെ വിവാഹം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിനാല്‍ വധൂവരന്മാരുടെ കുടുംബങ്ങള്‍ ഒരു ക്ഷേത്രത്തില്‍ വച്ച് വളരെ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തുകയായിരുന്നു. 

ഗ്രാമത്തിലെ ചണ്ഡിമാതാ ക്ഷേത്രത്തിലായിരുന്നു വിവാഹം.  ആദ്യം പന്തലില്‍ ഇരുന്ന പരുന്ത് പിന്നീട് ജലാം സിംഗ് ലോധിയുടെ ഭാര്യ നോനിഭായുടെ സമീപത്ത് വന്നിരുന്നു. പിന്നീട് വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ പരുന്ത് പറന്നുപോയെന്നും ഗ്രാമവാസികള്‍ പറയുന്നു.

 

Advertisment