Advertisment

എ.സി. കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു; 21 യാത്രക്കാരെ പിടികൂടി റെയില്‍വേ

ഭഗല്‍പൂര്‍ എക്സ്പ്രസില്‍ നിന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്ത 21 പേരെയാണ് പിടികൂടിയത്.

New Update
5355

ഡല്‍ഹി: ട്രെയിനിന്റെ എ.സി. കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളുകളെ റെയില്‍വേ അറസ്റ്റ് ചെയ്തു. ഭഗല്‍പൂര്‍ എക്സ്പ്രസില്‍ നിന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്ത 21 പേരെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ആര്‍.പി.എഫ്) പിടികൂടിയത്.

ഇവരില്‍നിന്ന് പിഴയിടാക്കുകയും ചെയ്തു. ആര്‍.പി.എഫിന്റെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ അരവിന്ദ് കുമാര്‍ സിംഗ്, കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ട്രാഫിക് ഇന്‍സ്പെക്ടര്‍ എന്നിവരാണ് നടപടിക്ക് നേതൃത്വം നല്‍കിയത്.

 

Advertisment