Advertisment

ഹോട്ടലില്‍ ബിരിയാണിയില്‍ പല്ലിയുടെ വാല്‍ കണ്ടെത്തി; എട്ടുപേര്‍ക്ക് അസ്വസ്ഥത; കണ്ടത്  പല്ലിയല്ലാ മീനെന്ന് ഹോട്ടല്‍ ഉടമ

ബിരിയാണിയിലെ പല്ലിവാലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.

New Update
677777

ഹൈദരാബാദ്: രാജേന്ദ്രനഗറിലെ ഹോട്ടലില്‍ ബിരിയാണിയില്‍ പല്ലിയുടെ വാല്‍ കണ്ടെത്തി. രാജേന്ദ്രനഗറിലെ ഡെക്കാന്‍ എലൈറ്റ് ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലാണ് പല്ലിവാല്‍ കണ്ടെത്തിയത്. ബിരിയാണി കഴിച്ച എട്ട് പേര്‍ക്ക് അസുഖം ബാധിച്ചു.

Advertisment

ബിരിയാണിയിലെ പല്ലിവാലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ബിരിയാണിയില്‍ കണ്ടെത്തിയത്  മീനാണെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. ഒരാള്‍ ഫിഷ് ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. ഹോട്ടലിന്റെ പുറത്ത് നിന്ന് ഡിസ്‌പോസിബിള്‍ പ്ലേറ്റിലാണ് അത് കഴിച്ചത്. അവര്‍ വീഡിയോ എടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. എന്നാല്‍, പല്ലിയുടെ വാലാണെന്ന് അവര്‍ പറയുന്നത് തെറ്റാണ്.

അത് പല്ലിയല്ല, മീനാണ്.   ഹോട്ടലില്‍ പതിവായി ഗുണനിലവാര പരിശോധനകളുണ്ട്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍നിന്ന് തങ്ങള്‍ക്കെതിരെ ഗുണനിലവാര പ്രശ്നങ്ങളെക്കുറിച്ച് ഒരിക്കലും പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. 

 

Advertisment