Advertisment

പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പതിമൂന്നുകാരനെ നഗ്നനാക്കി മര്‍ദിച്ചു

വീഡിയോയില്‍ ഒരു കുട്ടി നിലത്ത് കിടക്കുന്നതും ചിലര്‍ വളഞ്ഞിട്ട് ചവിട്ടുന്നതും കാണാം.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
54556656

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ നാല് പേരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്.  വീഡിയോയില്‍ ഒരു കുട്ടി നിലത്ത് കിടക്കുന്നതും ചിലര്‍ വളഞ്ഞിട്ട് ചവിട്ടുന്നതും കാണാം.

ഡിസംബര്‍ നാലിന് രാത്രിയിലാണ് സംഭവം. പതിമൂന്നുകാരനെ നഗ്നനാക്കി പ്രതികള്‍ മര്‍ദിക്കുകയും കുളത്തില്‍ മുക്കുകയും ചെയ്യുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Advertisment