Advertisment

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കഴുത്തുഞെരിച്ച്   കൊലപ്പെടുത്തി കവര്‍ച്ച; പ്രതികള്‍ അറസ്റ്റില്‍

വാല്‍പ്പാറ ഷോളയാര്‍ നഗറില്‍ ചന്ദ്രജ്യോതി (41), പെരമ്പല്ലൂര്‍ അയക്കൂടി സൗത്ത് സ്ട്രീറ്റില്‍ സുരേഷ് (39) എന്നിവരാണ് അറസ്റ്റിലായത്. 

New Update
676777

കോയമ്പത്തൂര്‍: മോഷണത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. വാല്‍പ്പാറ ഷോളയാര്‍ നഗറില്‍ ചന്ദ്രജ്യോതി (41), പെരമ്പല്ലൂര്‍ അയക്കൂടി സൗത്ത് സ്ട്രീറ്റില്‍ സുരേഷ് (39) എന്നിവരാണ് അറസ്റ്റിലായത്. 

Advertisment

ധനലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ചെട്ടിപാളയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ 30നായിരുന്നു സംഭവം. ധനലക്ഷ്മി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വീട്ടിനുള്ളില്‍ കടന്ന പ്രതികള്‍ ധനലക്ഷ്മിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി എട്ടുപവന്‍ ആഭരണവുമായി കടന്നുകളയുകയായിരുന്നു. 

സി.സി.ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസിന്റെ അഞ്ച് ടീമുകള്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ അറസ്റ്റുചെയ്തത്. ഇവര്‍ സമാനരീതിയില്‍ മുമ്പും മോഷണം നടത്തിയതായി മൊഴിനല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

 

Advertisment