Advertisment

ക്യാന്‍സര്‍ ഭേദമാകുമെന്ന് വിശ്വാസം;  മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയ  അഞ്ചുവയസുകാരനായ മകന് ദാരുണാന്ത്യം

ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ ബുധനാഴ്ചയാണ് സംഭവം.

New Update
46656666

ഡെറാഡൂണ്‍: ക്യാന്‍സര്‍ ഭേദമാകുമെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയതിനെത്തുടര്‍ന്ന് അഞ്ചുവയസുകാരനായ ദാരുണാന്ത്യം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

Advertisment

ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ ബുധനാഴ്ചയാണ് സംഭവം. കുട്ടി രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഗംഗാ നദിയില്‍ സ്നാനം നടത്തിയാല്‍ കുട്ടിയുടെ അസുഖം മാറുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കള്‍ ഇവിടെ എത്തിയത്. 

കുട്ടിയെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരെ കാണിച്ചെങ്കിലും പ്രതീക്ഷ കൈവിട്ടതിനാല്‍ എങ്ങനെയെങ്കിലും മകന്റെ അസുഖം മാറാന്‍ ഗംഗയില്‍ കുട്ടിയുടെ സ്നാനം നടത്താന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. ഗംഗയില്‍ മുക്കിയാല്‍ അസുഖം മാറുമെന്ന് മറ്റുള്ളവര്‍ പറഞ്ഞത് കേട്ടാണ് മാതാപിതാക്കള്‍ ഇങ്ങനെ ചെയ്തത്. 

മറ്റൊരു കുടുംബാംഗത്തോടൊപ്പമാണ് മാതാപിതാക്കളും കുട്ടിയും ഗംഗാതീരത്ത് എത്തിയത്. കുട്ടിയുടെ മൃതദേഹത്തിന് അരികില്‍ അമ്മ ഇരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. കുട്ടി ഉടന്‍ തന്നെ എഴുന്നേല്‍ക്കും അതെന്റെ ഉറപ്പാണ് എന്നൊക്കെ കുട്ടിയുടെ അമ്മ പറയുന്നുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

Advertisment