Advertisment

റീല്‍സ് ചിത്രീകരിക്കാനായി യുവാക്കള്‍ അലക്ഷ്യമായി  ഓടിച്ച വാഹനമിടിച്ച് 13 വയസുകാരന്‍ ഉള്‍പ്പെടെ  നാലുപേര്‍ക്ക് ദാരുണാന്ത്യം

കാറോടിച്ചിരുന്നയാളും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും അപകടം നടന്ന ഉടനെ ഓടി രക്ഷപ്പെട്ടു.

New Update
65777755

ജയ്പൂര്‍: റീല്‍സ് ചിത്രീകരിക്കാനായി അലക്ഷ്യമായി ഓടിച്ച വാഹനമിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം. അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന 13 വയസുകാരന്‍ മനീഷ്, അമ്മ കല, റോഷന്‍ ഖാന്‍ (21), ഭവാനി സിങ് എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്നയാളും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും അപകടം നടന്ന ഉടനെ ഓടി രക്ഷപ്പെട്ടു.

Advertisment

രാജസ്ഥാനിലെ ജയ്‌സാല്‍മറിലാണ് സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. റീല്‍സ് ചിത്രീകരിക്കാനായി യുവാക്കള്‍ ഓടിച്ചിരുന്ന കാറാണ് വലിയ അപകടമുണ്ടാക്കിയത്. വാഹനം ഓടിച്ചിരുന്നയാള്‍ മദ്യ ലഹരിയിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കാര്‍ മറ്റൊരു വാഹനത്തിലേക്കാണ് ഇടിച്ചുകയറിയതെന്നും ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് പരിക്കുണ്ടെന്നും പോലീസ് പറഞ്ഞു. ഒരു പശുവിനെയും ഇവര്‍ കാറിടിച്ച് കൊന്നു. ജയ്‌സല്‍മറില്‍ നിന്ന് ബാര്‍മെറിലേക്ക് പോകുകയായിരുന്നു വാഹനം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

 

Advertisment