Advertisment

ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല;  അമ്മയെ മകന്‍ കുത്തിക്കൊന്നു

പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
5566666

ഗാസിയാബാദ്: ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കാത്ത വൈരാഗ്യത്തില്‍ അമ്മയെ മകന്‍ കുത്തിക്കൊന്നു. ദില്‍ഷാദ് ബീഗമെന്ന 65കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ ഷാരൂഖി(24)നെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഗാസിയാബാദിലെ അമന്‍ ഗാര്‍ഡന്‍ ഏരിയയിലാണ് സംഭവം. 

പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വഴക്കിന് ശേഷം ഉറങ്ങാന്‍ കിടന്ന മാതാവിനെ കത്തികൊണ്ട് ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. 

 

Advertisment