Advertisment

പീഡനകേസ് പ്രതിയെ ഇരയുടെ വീട്ടുകാര്‍ ചെരിപ്പുകൊണ്ട് മര്‍ദിച്ച് മൂത്രം കുടിപ്പിച്ചു; പരാതിയുമായി പ്രതി

വിജേന്ദ്രയ്ക്കെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. 

New Update
888

ലക്‌നൗ: പീഡനകേസില്‍ പ്രതിയെ ഇരയുടെ വീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. വിജേന്ദ്ര എന്ന യുവാവിനെ ചെരിപ്പുകൊണ്ട് മര്‍ദിച്ച് മൂത്രം കുടിപ്പിച്ചെന്നാണ് പരാതി.

Advertisment

പീഡനത്തിനിരയായ യുവതി ഡിസംബര്‍ 10ന് രാജ്പുര പോലീസ് സ്റ്റേഷനിലെത്തി വിജേന്ദ്രയ്ക്കെതിരെ പരാതി നല്‍കുകയായിരുന്നു.  തുടര്‍ന്ന് വിജേന്ദ്രയ്ക്കെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. 

എന്നാല്‍, യുവതിയുടെ വീട്ടുകാര്‍ വിജേന്ദ്രയെ പിടികൂടി ചെരിപ്പുകൊണ്ട് മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന് പ്രതി പറഞ്ഞു. 

തന്നെ പിടികൂടിയപ്പോള്‍ വീഡിയോ വൈറലാക്കാതിരിക്കാനും മോചിപ്പിക്കാനും യുവതിയുടെ വീട്ടുകാര്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി വിജേന്ദ്ര പോലീസിനോട് പറഞ്ഞു. 

 

Advertisment