Advertisment

മകളെ കാണാന്‍ കാമുകന്‍ വീട്ടിലെത്തി; മകളെയും  കാമുകനെയും പിതാവ് മണ്‍വെട്ടികൊണ്ട് അടിച്ചുകൊന്നു

ഇരുവരുടെയും പ്രണയത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു.

New Update
789999

ലഖ്‌നൗ: മകളെയും കാമുകനേയും പിതാവ് മണ്‍വെട്ടികൊണ്ട് അടിച്ചു കൊന്നു. നീതു (20), സച്ചിന്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്.  ബദൗന്‍ സ്വദേശിയായ മഹേഷാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബദൗനിലാണ് സംഭവം.

Advertisment

പ്രദേശവാസിയായ യുവാവുമായി പെണ്‍കുട്ടി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. പിന്തിരിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. 

ചൊവ്വാഴ്ച പുലര്‍ച്ചെ നീതുവിനെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു സച്ചിന്‍. വീടിന്റെ വാതിലിന് മുന്നിലിരുന്ന് ഇരുവരും സംസാരിക്കുന്നതിനിടെ ശബ്ദം കേട്ട് മഹേഷും കുടുംബവും എഴുന്നേല്‍ക്കുകയും ഇരുവരെയും കാണുകയായിരുന്നു.

പ്രകോപിതനായ മഹേഷ് മണ്‍വെട്ടിയെടുത്ത് ഇരുവരേയും ആക്രമിക്കുകയും വീടിന് മുന്നിലിട്ടു തന്നെ കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍, യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ മഹേഷിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. 

 

Advertisment