Advertisment

ചെന്നൈയില്‍ 75 കോടി രൂപ വിലവരുന്ന  ലഹരി വസ്തുക്കള്‍ പിടികൂടി

15.8 കിലോ മെത്താഫെറ്റാമൈനാണ് പിടിച്ചെടുത്തത്.

New Update
5677677

ചെന്നൈ: ചെന്നൈയില്‍ 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. 15.8 കിലോ മെത്താഫെറ്റാമൈനാണ് പിടിച്ചെടുത്തത്.

Advertisment

അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ 8 പേരെ എന്‍.സി.ബി. അറസ്റ്റ് ചെയ്തു. മ്യാന്‍മറിലെ തമുവില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടല്‍മാര്‍ഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ലഹരിമരുന്ന് പിടികൂടിയത്.

ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ചെന്നൈയില്‍ എത്തിച്ചത്. മ്യാന്‍മറിലെ തമുവില്‍ നിന്ന് മണിപ്പൂര്‍, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കം. 

.

 

Advertisment