Advertisment

ട്രെയിനില്‍ യാത്ര ചെയ്ത യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 42 വയസുകാരന്‍ അറസ്റ്റില്‍

22 വയസുകാരിയായ യുവതിക്കു നേരെ  ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. 

New Update
7888877

പനാജി: ട്രെയിനില്‍ യാത്ര ചെയ്ത യുവതിയോട് ലൈഗികാതിക്രമം നടത്തിയ 42 വയസുകാരനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പൂര്‍ണ എക്സ്പ്രസില്‍ വച്ച് 22 വയസുകാരിയായ യുവതിക്കു നേരെ  ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. 

Advertisment

കേരളത്തില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയതായിരുന്നു മലയാളി യുവതി. ട്രെയിന്‍ കര്‍ണാടകയിലെ ഗോകര്‍ണ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങുകയായിരുന്ന യുവതിക്ക് മുന്നിലിരുന്ന് പ്രതി പാന്റിന്റെ സിബ്ബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് ആദ്യം  പ്രവൃത്തി കണ്ടത്. ഉടനെ ഇവര്‍ ബഹളം വച്ചു. ഇതോടെ ഇയാള്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് മറ്റൊരു കോച്ചിലേക്ക് പോയി.

തുടര്‍ന്ന് യുവതിയും സുഹൃത്തുക്കളും റെയില്‍വേ എമര്‍ജന്‍സി നമ്പറില്‍ വിവരം അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് എക്‌സാമിനറേയും വിവരം അറിയിച്ചു. റെയില്‍വെ പൊലീസില്‍ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് അടുത്ത സ്റ്റേഷനില്‍ എത്തുമ്പോഴേക്കും പ്രതിയെ പിടികൂടുമെന്നും എമര്‍ജന്‍സി വിഭാഗം അറിയിച്ചു. ട്രെയിന്‍ മാര്‍ഗാവോ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍  സ്റ്റേഷനില്‍ കാത്തുനിന്ന കൊങ്കണ്‍ റെയില്‍വേ യൂണിറ്റ് പ്രതിയെ പിടികൂടുകയായിരുന്നു. 

 

Advertisment