Advertisment

ഹൈദരാബാദില്‍ കനത്തമഴയില്‍ കെട്ടിടം തകര്‍ന്നുവീണ് നാലു വയസുകാരന്‍  ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം

ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

New Update
523355

ഹൈദരാവാദ്: കനത്ത മഴയെത്തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് നാലുവയസുള്ള ഒരു കുട്ടിയടക്കം ഏഴുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് കെട്ടിടത്തിനടിയില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബാച്ചുപള്ളിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.

അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിലുണ്ടായത്. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. വന്‍ നാശനഷ്ടമാണ് നേരിടുന്നത്. പല ഇടങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സെക്കന്തരാബാദിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത്. 136.8 മില്ലീ മീറ്റര്‍ മഴയാണ് സെക്കന്തരാബാദില്‍ ലഭിച്ചത്. 

 

Advertisment