Advertisment

ഭര്‍ത്താവ് ചായയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കി കിടത്തും,  ഭര്‍തൃപിതാവും സഹോദരനും ബന്ധുക്കളും  ബലാത്സംഗം ചെയ്യും, എതിര്‍ത്താല്‍ ക്രൂര മര്‍ദ്ദനം;  പരാതിയുമായി യുവതി

രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയത്.

New Update
533355

ജയ്പുര്‍: ഭര്‍ത്താവിന്റെ ഒത്താശയോടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ നിരവധിപേര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. 

Advertisment

ഭര്‍ത്താവ് തനിക്ക് ചായയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കുകയും മയങ്ങിയ ശേഷം ഭര്‍ത്താവിന്റെ പിതാവും സഹോദരനും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് യുവതി പറയുന്നു. 

15 വര്‍ഷമായി ഭര്‍ത്താവ് നിരന്തരം മയക്കുഗുളികകള്‍ നല്‍കിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് ഭര്‍തൃപിതാവ് ഉള്‍പ്പെടെയുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു. ഇതിനെ എതിര്‍ത്താല്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ എതിര്‍ത്തതോടെ ചായയില്‍ മയക്കുഗുളികകള്‍ കലര്‍ത്തിനല്‍കി. തുടര്‍ന്നാണ് ഭര്‍തൃപിതാവും കുടുംബാംഗങ്ങളും ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. ഇതിനെ എതിര്‍ത്തപ്പോള്‍ ഒരിക്കല്‍ ഭര്‍ത്താവ് കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ചെന്നും അന്ന് ഓടിരക്ഷപ്പെട്ടെന്നും യുവതി പറഞ്ഞു.

 

Advertisment