Advertisment

മൂന്നാം ഘട്ടത്തില്‍ പോളിങ് 65 ശതമാനം; ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അസമില്‍, ഏറ്റവും കുറവ് ഉത്തര്‍പ്രദേശില്‍

അന്തിമ പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണം എന്ന ആവശ്യം ഇന്ത്യ മുന്നണി ശക്തമാക്കിയിട്ടുണ്ട്. മേയ് 13നാണ് നാലാംഘട്ട വോട്ടെടുപ്പ്.

New Update
vote Untitled2323.jpg

ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടത്തില്‍ ആകെ പോളിങ് 65 ശതമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അസമിലാണ്.79.25 ശതമാനം.

കുറവ് യുപിയിലും. 57.34 ശതമാനം. പോളിങ് ശതമാനത്തിലെ കുറവ് രാഷ്ട്രീയ പാർട്ടികളെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ 66.14,66.71 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. അന്തിമ പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണം എന്ന ആവശ്യം ഇന്ത്യ മുന്നണി ശക്തമാക്കിയിട്ടുണ്ട്. മേയ് 13നാണ് നാലാംഘട്ട വോട്ടെടുപ്പ്.

Advertisment