Advertisment

ഇന്ത്യയില്‍ വിറ്റഴിക്കുന്ന 36 പ്രോട്ടീന്‍ സപ്ലിമെന്റുകളില്‍ 70 ശതമാനത്തിലും അടങ്ങിയിരിക്കുന്നത് കൃത്യമല്ലാത്ത വിവരങ്ങള്‍: 14 ശതമാനം സാമ്പിളുകളില്‍ അടങ്ങിയിരിക്കുന്നത് ഹാനികരമായ ഫംഗല്‍ അഫ്‌ലാറ്റോക്‌സിനുകള്‍, 8 ശതമാനത്തോളം കീടനാശിനികളുടെ അംശവും: പഠന റിപ്പോര്‍ട്ട് പുറത്ത്

കായികതാരങ്ങളും, വ്യായാമം ചെയ്യുന്നവരും, സൈനികരും ഉള്‍പ്പെടെ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ഭക്ഷണ സപ്ലിമെന്റുകളാണ് പ്രോട്ടീന്‍ പൗഡറുകള്‍. പ്രോട്ടീനുകളുടെയും അമിനോ ആസിഡുകളുടെയും സ്രോതസ്സുകളായ ഇവ ബോഡി ബില്‍ഡിംഗിനായാണ് ഉപയോഗിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
protein UntitleDdd.jpg

ഡല്‍ഹി: ഇന്ത്യയില്‍ വിറ്റഴിക്കുന്ന പ്രോട്ടീന്‍ സപ്ലിമെന്റുകളില്‍ 70 ശതമാനത്തിലും അടങ്ങിയിരിക്കുന്നത് കൃത്യമല്ലാത്ത വിവരങ്ങളെന്ന് റിപ്പോര്‍ട്ട്.  14 ശതമാനം സാമ്പിളുകളിലും അടങ്ങിയിരിക്കുന്നത് ഹാനികരമായ ഫംഗല്‍ അഫ്‌ലാറ്റോക്‌സിനുകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisment

ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഏകദേശം 36 പ്രോട്ടീന്‍ പൗഡറുകളിലാണ് പഠനം നടത്തിയത്. ഈ സപ്ലിമെന്റുകളില്‍ ഭൂരിഭാഗവും തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്നും ഗുണമേന്മയില്‍ വീഴ്ച വരുത്തുന്നതായും പഠനം വെളിപ്പെടുത്തി. ഏകദേശം 36 ജനപ്രിയ പ്രോട്ടീന്‍ പൗഡര്‍ ബ്രാന്‍ഡുകളില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കായികതാരങ്ങളും, വ്യായാമം ചെയ്യുന്നവരും, സൈനികരും ഉള്‍പ്പെടെ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ഭക്ഷണ സപ്ലിമെന്റുകളാണ് പ്രോട്ടീന്‍ പൗഡറുകള്‍. പ്രോട്ടീനുകളുടെയും അമിനോ ആസിഡുകളുടെയും സ്രോതസ്സുകളായ ഇവ ബോഡി ബില്‍ഡിംഗിനായാണ് ഉപയോഗിക്കുന്നത്.

പഠന വിധേയമാക്കിയ 36 സപ്ലിമെന്റുകളില്‍ 70 ശതമാനത്തിലും കൃത്യമല്ലാത്ത പ്രോട്ടീന്‍ വിവരങ്ങളാണ് ഉള്ളതെന്ന് പഠനം കണ്ടെത്തി.  മാത്രമല്ല ഇവയില്‍ ചില ബ്രാന്‍ഡുകള്‍ അവര്‍ അവകാശപ്പെടുന്നതിന്റെ പകുതി വിവരങ്ങള്‍ മാത്രമെ നല്‍കുന്നുള്ളു.

ഇവയില്‍ 14 ശതമാനം സാമ്പിളുകളിലും ഹാനികരമായ ഫംഗല്‍ അഫ്‌ലാറ്റോക്‌സിന്‍ അടങ്ങിയിട്ടുള്ളതായും  8 ശതമാനത്തോളം കീടനാശിനിയുടെ അംശം കണ്ടെത്തിയതായും പഠനം ചൂണ്ടിക്കാട്ടി.

പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള ഇത്തരം ഹെര്‍ബല്‍, ഡയറ്ററി സപ്ലിമെന്റുകള്‍ വില്‍പ്പനയ്ക്ക് തയ്യാറാകുന്നതിന് മുമ്പ് കര്‍ശനമായ പരിശോധനയും അടിസ്ഥാന സുരക്ഷാ പഠനങ്ങളും നടത്തേണ്ടത് ആവശ്യമാണെന്നാണ് ഈ പഠനം തെളിയിക്കുന്നതെന്ന് പഠന രചയിതാക്കള്‍ വ്യക്തമാക്കി.

അതെസമയം നിരവധി ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രോട്ടീന്‍ പൗഡറുകളുടെ ഉപയോഗത്തില്‍ ആരോഗ്യ വിദഗ്ധരും ആശങ്കാകുലരാണ്. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ കഴിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നിര്‍ദ്ദേശിക്കുന്നു.  

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍, അലര്‍ജി, മലബന്ധം, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് കാരണമാകുമെന്നും വൃക്കകളെയും കരളിനെയും തകരാറിലാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Advertisment