Advertisment

കര്‍ണാടകയില്‍ മങ്കിപ്പനി ബാധിച്ച്  19 വയസുകാരി മരിച്ചു

ജനുവരി രണ്ടിനാണ് പെണ്‍കുട്ടിക്ക് മങ്കിപ്പനി സിരീകരിച്ചത്.

New Update
5476tt7755

മംഗളുരു: കര്‍ണാടകയില്‍ മങ്കിപ്പനി ബാധിച്ച് 19 വയസുകാരി മരിച്ചു. ശിവമോഗ ജില്ലയിലെ ഹോസനഗര താലൂക്ക് അരമനകൊപ്പ ഗ്രാമവാസിയായ പെണ്‍കുട്ടിയാണ് മരിച്ചത്.

Advertisment

മങ്കിപ്പനി (ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്) രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മണിപ്പാലിലെ കെ.എം.സി. ആശുപത്രിയില്‍ നാലു മുതല്‍ ചികിത്സയിലായിരുന്നു. 

ഡിസംബര്‍ 26ന് അടയ്ക്ക പറിക്കാന്‍ പോയ പെണ്‍കുട്ടിക്ക് പിറ്റേന്ന് പനിയുണ്ടായതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡിസംബര്‍ 30ന് രോഗം മൂര്‍ച്ഛിച്ചു. ഇതേത്തുടര്‍ന്ന് ശിവമോഗയിലെ മക്ഗാന്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. 

ഇതിനിടെ പെണ്‍കുട്ടിക്ക് മസ്തിഷ്‌കജ്വരവും ബാധിച്ചു. ജനുവരി രണ്ടിനാണ് പെണ്‍കുട്ടിക്ക് മങ്കിപ്പനി സിരീകരിച്ചത്. തുടര്‍ന്ന് മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

 

Advertisment