Advertisment

പോളിംഗ് സ്റ്റേഷനില്‍ പ്രവേശിച്ച് സമൂഹമാധ്യമത്തില്‍ ലൈവ്  വീഡിയോ; ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ മകന്‍ കസ്റ്റഡിയില്‍

ദാഹോദ് ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എം.പിയും സ്ഥാനാര്‍ഥിയുമായ ജസ്വന്ത് സിംഗ് ഭാഭോറിന്റെ മകന്‍ വിജയ് ഭാഭോറാണ് പിടിയിലായത്. 

New Update
2425

അലഹബാദ്: പോളിംഗ് സ്‌റ്റേഷനില്‍ പ്രവേശിച്ച് സമൂഹമാധ്യമത്തില്‍ ലൈവ് വീഡിയോ ചെയ്ത ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദാഹോദ് ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എം.പിയും സ്ഥാനാര്‍ഥിയുമായ ജസ്വന്ത് സിംഗ് ഭാഭോറിന്റെ മകന്‍ വിജയ് ഭാഭോറാണ് പിടിയിലായത്. 

ഇയാള്‍ ബൂത്ത് കൈയേറി കള്ളവോട്ട് ചെയ്‌തെന്നും ആരോപണമുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തന്റെ പിതാവിന്റേതാണെന്ന് വിജയ് പറയുന്നതായി വീഡിയോയിലുണ്ട്. മറ്റൊരാളെയും വിജയ് ഭാഭോറിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

സംഭവം വിവാദമായതോടെ ഇയാള്‍ സമൂഹമാധ്യമത്തില്‍നിന്ന് വീഡിയോ പിന്‍വലിച്ചു. എന്നാല്‍, വലിയ തോതില്‍ പ്രചരിച്ച വീഡിയോയുടെ പകര്‍പ്പ് സഹിതം കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. ബൂത്തില്‍ റീ പോളിങ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Advertisment