Advertisment

ആദ്യ ഭാര്യയില്‍ അഞ്ച് മക്കള്‍, കൂടുതല്‍ കുട്ടികള്‍ വേണ്ടെന്ന്  നിര്‍ബന്ധം; രണ്ടാം ഭാര്യയില്‍ ജനിച്ച കുഞ്ഞിനെ  പിതാവ് കഴുത്തുഞെരിച്ച് കൊന്നു

ഭാര്യ സാജിദ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

New Update
35666

യു.പി: രണ്ടാം ഭാര്യയില്‍ ജനിച്ച കുഞ്ഞിനെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്ന. ഗുല്‍ഷിര്‍ (35) എന്നയാളാണ് മൂന്നുമാസം പ്രായമുള്ള സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യ സാജിദ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ സത്തേഡി ഗ്രാമത്തിലാണ് സംഭവം. 15 വര്‍ഷം മുമ്പ് പ്രതി മറ്റൊരു വിവാഹം ചെയ്തിരുന്നു. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് അഞ്ച് മക്കളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പ്രതി രണ്ടാം ഭാര്യയായ സാജിദയെ വിവാഹം കഴിക്കുന്നത്. വൈകാതെ ഇവര്‍ ഗര്‍ഭിണിയായി മൂന്ന് മാസം മുമ്പ് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. എന്നാല്‍, ഇതോടെ തനിക്ക് ഇനി കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞ് പ്രതി കലഹിക്കാന്‍ തുടങ്ങി.

കുഞ്ഞുണ്ടായി മൂന്ന് മാസത്തിന് ശേഷം ഇയാള്‍ വീണ്ടും ഇക്കാര്യം പറഞ്ഞ് ബഹളം വയ്ക്കുകയും കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Advertisment