Advertisment

യുപിയില്‍ ട്രക്കും ബസും കൂട്ടിയിടിച്ചു; ആറു പേര്‍ക്ക് ദാരുണാന്ത്യം; 20 പേര്‍ക്ക് പരിക്ക്‌

ബസിൽ 35 യാത്രക്കാരുണ്ടായിരുന്നുവെന്ന്‌ സർക്കിൾ ഓഫീസർ സഫിപൂർ ഋഷികാന്ത് ശുക്ല പറഞ്ഞു.  മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

New Update
accident1

ഉന്നാവോ: യുപിയില്‍ ട്രക്ക് ബസുമായി കൂട്ടിയിടിച്ച് ആറു മരണം. 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന് ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

സഫിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹർദോയ്-ഉന്നാവോ റോഡിൽ ജമാൽദിപൂർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.   പരിക്കേറ്റ 20 പേരിൽ 11 പേരെ കാൺപൂരിലേക്കും 9 പേരെ ഉന്നാവോയിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.

ബസിൽ 35 യാത്രക്കാരുണ്ടായിരുന്നുവെന്ന്‌ സർക്കിൾ ഓഫീസർ സഫിപൂർ ഋഷികാന്ത് ശുക്ല പറഞ്ഞു.  മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിസാര പരിക്കേറ്റ ചില യാത്രക്കാരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

Advertisment