Advertisment

ഒരു ക്രിസ്ത്യാനിക്കോ പുരോഹിതനോ മുസ്ലീമിനോ ശ്രീരാമന്റെ ക്ഷണം നിരസിക്കാൻ കഴിയില്ല. രാമൻ ഇന്ത്യയുടെ ആത്മാവാണ്. രാമനില്ലാതെ ഇന്ത്യയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല; 'രാമക്ഷേത്ര ഉദ്ഘാടനം ഒഴിവാക്കാനുള്ള തീരുമാനം ദൗർഭാഗ്യകരം'; കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ്

New Update
rama

അയോധ്യ: അയോധ്യയിൽ ഇന്ന് നടക്കുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് നിരസിച്ച പ്രതിപക്ഷ നേതാക്കളോട് പ്രതികരിച്ച കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ. ശ്രീരാമൻ ഇന്ത്യയുടെ ആത്മാവാണെന്നും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനം നിർഭാഗ്യകരമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Advertisment

"ഇത് ദൗർഭാഗ്യകരമാണ്. ഒരു ക്രിസ്ത്യാനിക്കോ പുരോഹിതനോ മുസ്ലീമിനോ ശ്രീരാമന്റെ ക്ഷണം നിരസിക്കാൻ കഴിയില്ല. രാമൻ ഇന്ത്യയുടെ ആത്മാവാണ്. രാമനില്ലാതെ ഇന്ത്യയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല," ആചാര്യ പ്രമോദ് പറഞ്ഞു. ക്ഷണം നിരസിക്കുകയെന്നാൽ ഇന്ത്യയുടെ സാംസ്കാരികമായ ഉയർച്ചയെയും സംസ്‌കാരത്തെയും അവഹേളിക്കുക എന്നതാണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

"ഇന്ത്യയുടെ അഭിമാനത്തെയും അസ്തിത്വത്തെയും വെല്ലുവിളിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്... എല്ലാ പ്രതിപക്ഷ കക്ഷികളോടും ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു, ബിജെപിയോട് പോരാടുക, പക്ഷേ രാമനോടല്ല.

ബിജെപിയെ ചെറുക്കുക എന്നാൽ സനാതനയല്ല. ബിജെപിയോട് പോരാടൂ, പക്ഷേ ഇന്ത്യയയോട് പോരാടരുത്" ആചാര്യ പ്രമോദ് പറഞ്ഞു.

അയോധ്യയിൽ നടക്കുന്ന രാമവിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരും മറ്റ് പ്രമുഖരും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചടങ്ങിനെ ആർഎസ്എസ്/ബിജെപി പരിപാടി എന്നാണ് കോൺ​ഗ്രസ് നേതാക്കൾ വിശേഷിപ്പിച്ചത്. 

‌"നമ്മുടെ രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ ശ്രീരാമനെ ആരാധിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ആർഎസ്എസും ബിജെപിയും അയോധ്യയിലെ ക്ഷേത്രത്തിനെ ഒരു രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണ്.

ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾ ചേർന്ന് പൂർത്തീകരിക്കാത്ത ക്ഷേത്രം ഉദ്ഘാടനം ചെയ്തത് തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയാണ്‌" കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.

രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു യാദവ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാർ തുടങ്ങിയ നിരവധി പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. 

Advertisment