Advertisment

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ബന്ധുവിന്റെ പരാതി; നടന്‍ അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബന്ധുവിന്റെ പരാതിയില്‍ ഛത്തീസ്ഗഡ് നടനും സംവിധായകനും നിര്‍മാതാവും വ്യവസായിയുമായ മനോജ് രജ്പുതിനെ അറസ്റ്റ് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
manoj rajput.jpg

 റായ്പുര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബന്ധുവിന്റെ പരാതിയില്‍ ഛത്തീസ്ഗഡ് നടനും സംവിധായകനും നിര്‍മാതാവും വ്യവസായിയുമായ മനോജ് രജ്പുതിനെ അറസ്റ്റ് ചെയ്തു. 13 വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന, 29 കാരിയുടെ പരാതിയിലാണ് മനോജിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. 

2011 മുതല്‍ പെണ്‍കുട്ടിക്ക് മനോജുമായി ബന്ധമുണ്ടായിരുന്നു. ആ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 

Advertisment