Advertisment

എയർ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രിൽ 30 വരെ നിർത്തിവച്ചു

എയർ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രിൽ 30 വരെ നിർത്തിവച്ചു. ടെല്‍ അവീവിനും ന്യൂഡല്‍ഹിയ്ക്കുമിടയില്‍ പ്രതിവാരം നാല് വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
air india2

ന്യൂഡല്‍ഹി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രിൽ 30 വരെ നിർത്തിവച്ചു. ടെല്‍ അവീവിനും ന്യൂഡല്‍ഹിയ്ക്കുമിടയില്‍ പ്രതിവാരം നാല് വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്.

സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും എയർലൈൻ വക്താവ് അറിയിച്ചു. ഈ കാലയളവിൽ ടെൽ അവീവിലേക്ക്‌ യാത്ര ചെയ്യുന്നതിനുള്ള ബുക്കിംഗ് സ്ഥിരീകരിച്ച യാത്രക്കാർക്ക് റീഷെഡ്യൂളിംഗ്, ക്യാൻസലേഷൻ ചാർജുകളിൽ ഒറ്റത്തവണ ഇളവ് എയർലൈൻ വാഗ്ദാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി 011-69329333, 011-69329999 എന്നീ സഹായ നമ്പറുകളില്‍ വിളിക്കുകയോ തങ്ങളുടെ വെബ്‌സൈറ്റായ airindia.com സന്ദര്‍ശിക്കുകയോ ചെയ്യാമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. സഹായ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 

Advertisment