Advertisment

വനവത്കരണം: ബോധവത്കരണ പരിപാടിയുമായി അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയന്‍സ് വിദ്യാര്‍ത്ഥികള്‍

അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ റാവേ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപ്പാളയം പ്രൈമറി സ്കൂളിൽ വനവത്കരണത്തിനെ കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

New Update
amrita school of agricultural sciences.jpg

കോയമ്പത്തൂർ : അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ റാവേ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപ്പാളയം പ്രൈമറി സ്കൂളിൽ വനവത്കരണത്തിനെ കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററും സ്കൂൾ കുട്ടികളും കോളേജ് വിദ്യാർഥികളും ചേർന്ന് നെല്ലിമരം നാരകം എന്നവയുടെ തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിച്ചു.

പ്രകൃതിസംരക്ഷണം നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഏറെ ഒഴിച്ചുകൂടാനാവാത്തത് ആയിരിക്കുന്നു. വനനശീകരണം ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും.ഇത്തരം വനവൽകരണം ആഗോളതാപനം ഉണ്ടാക്കുമെന്നും  പരിസ്ഥിതിയുടെ സന്തുലനാവസ്ഥയ്ക്കും ആവാസവ്യവസ്ഥയിക്കും വളരെയേറെ ദോഷകരമാകുന്നു എന്നതിനെ കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തി.

കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.

Advertisment