Advertisment

മദ്യനയക്കേസില്‍ കെജരിവാളിന് തിരിച്ചടി; ഗൂഢാലോചനയ്ക്ക് തെളിവെന്ന് ഹൈക്കോടതി

കെജരിവാളിനെ അറസ്റ്റ് ചെയ്യാനുള്ള രേഖകള്‍ ഇഡിയുടെ പക്കലുണ്ട്. അന്വേഷണവുമായി സഹകരിക്കാത്തതും കെജരിവാളിനെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കാരണമായിട്ടുണ്ടെന്നും കോടതി പറഞ്ഞു

New Update
Arvind Kejriwal Arrest latest Update

ഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി.

Advertisment

ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും നയരൂപികരണത്തില്‍ കെജരിവാള്‍ ഇടപെട്ടതായും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ രേഖകള്‍ ഇഡി ശേഖരിച്ചതായും കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് മാത്രമായി പ്രത്യേക പരിഗണ നല്‍കാനാവില്ല. ഇലക്ഷന് തൊട്ടുമുന്‍പായി ബോധപൂര്‍വം അറസ്റ്റ് ചെയ്‌തെന്ന വാദം നിലനില്‍ക്കില്ല. കെജരിവാളിനെ അറസ്റ്റ് ചെയ്യാനുള്ള രേഖകള്‍ ഇഡിയുടെ പക്കലുണ്ട്. അന്വേഷണവുമായി സഹകരിക്കാത്തതും കെജരിവാളിനെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കാരണമായിട്ടുണ്ടെന്നും കോടതി പറഞ്ഞു

ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകള്‍ ഇല്ലാതെയാണ് ഇഡി നടപടിയെന്നുമായിരന്നു കെജരിവാളിന്റെ ആരോപണം. എന്നാല്‍ അഴിമതിയുടെ സൂത്രധാരന്‍ കെജരിവാളാണെന്നും എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നും ഇഡിയുടെ വാദം.

 

Advertisment