Advertisment

മദ്യനയ അഴിമതിക്കേസിൽ തടവിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് തിഹാർ ജയിലിൽ ഓഫീസ് സൗകര്യം വേണം; ആവശ്യം ഉന്നയിച്ച് ഹർജി നൽകിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ !

New Update
Arvind Kejriwal in Tihar jail

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിഹാർ ജയിലിൽ ഓഫീസ് സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി നൽകിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി.

ഡൽഹി നിയമസഭാംഗങ്ങളുമായും മന്ത്രിമാരുമായും ചർച്ച നടത്താൻ വിഡിയോ കോൺഫറൻസ് സൗകര്യമുൾപ്പെടെ അനുവദിക്കണമെന്ന് അഭിഭാഷകനായ ശ്രീകാന്ത് പ്രസാദ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാൾ രാജിവെക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകൾ നൽകുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

എന്നാൽ മാധ്യമങ്ങൾക്കു വിലക്കിടാനോ രാഷ്ട്രീയ പ്രതിയോഗികളുടെ വായടക്കാനോ തങ്ങൾക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ദുരുദ്ദേശ്യത്തോടെയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് അഡിഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ വാദിച്ചു. പിന്നാലെ ശ്രീകാന്ത് പ്രസാദിനോട് ഒരുലക്ഷം രൂപ പിഴയൊടുക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു.

Advertisment