Advertisment

അറസ്റ്റ് നിയമവിരുദ്ധം; ഇ.ഡിക്കെതിരെ നിർണായക നീക്കവുമായി കേജ്‌രിവാൾ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
kejriwal Untitleed.jpg

ഡൽഹി: ഇ.ഡിയുടെ കസ്റ്റഡിയിലേക്ക് അയച്ച് ഒരു ദിവസത്തിനിപ്പുറം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇ.ഡിയുടേത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. തുടർന്ന് ഈ മാസം 28 വരെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു.

ഡൽഹി മദ്യനയ കേസിലെ പ്രധാന ആസൂത്രകനും മുഖ്യപ്രതിയും അദ്ദേഹമാണെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്. മുൻ എഎപി മന്ത്രി മനീഷ് സിസോദിയ, എഎപി രാജ്യസഭാംഗമായ എംപി, സഞ്ജയ് സിങ് എന്നിവരേയും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

Advertisment