Advertisment

6.30ന് എഴുന്നേല്‍ക്കണം; 10.30നും 11നും ഇടയില്‍ ഉച്ചഭക്ഷണം; തിഹാര്‍ ജയിലില്‍ കെജ്‌രിവാളിന്റെ ജീവിതം ഇങ്ങനെ; ഡല്‍ഹി മുഖ്യമന്ത്രി പ്രത്യേകം ആവശ്യപ്പെട്ടത് ഇക്കാര്യങ്ങള്‍

തിങ്കളാഴ്ചത്തെ വാദം കേൾക്കുന്നതിനിടെ, ഡൽഹി മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ വിക്രം ചൗധരിയും രമേഷ് ഗുപ്തയും കെജ്‌രിവാളിന് വേണ്ടി അഞ്ച് അപേക്ഷകൾ സമർപ്പിച്ചിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
arvind kejriwal1

ന്യൂഡല്‍ഹി:മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റി. 15 ദിവസത്തേക്ക് റൗസ് അവന്യു കോടതി കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണിത്. തിഹാറിലെ രണ്ടാം നമ്പര്‍ ജയിലിലാണ് കെജ്‌രിവാളിനെ പാര്‍പ്പിക്കുക.

Advertisment

തിങ്കളാഴ്ചത്തെ വാദം കേൾക്കുന്നതിനിടെ, ഡൽഹി മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ വിക്രം ചൗധരിയും രമേഷ് ഗുപ്തയും കെജ്‌രിവാളിന് വേണ്ടി അഞ്ച് അപേക്ഷകൾ സമർപ്പിച്ചിരുന്നു.

ആവശ്യപ്പെട്ട/അനുവദിച്ച അഞ്ച് കാര്യങ്ങള്‍

> ഭഗവദ് ഗീത, രാമായണം എന്നിവയും 'ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ്' എന്ന പുസ്തകവും കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

> ഡൽഹി മുഖ്യമന്ത്രി ഇപ്പോൾ ധരിക്കുന്ന മതപരമായ ലോക്കറ്റ് ഉപയോഗിക്കാന്‍ അനുവദിക്കും.

> അദ്ദേഹത്തിന് പ്രത്യേക ഭക്ഷണക്രമം നൽകും.

> ജയിലിൽ ഒരു മേശയും കസേരയും വേണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

> അരവിന്ദ് കെജ്‌രിവാളിന് പ്രമേഹമുള്ളതിനാൽ ജയിലിൽ മരുന്ന് നൽകും.

തിഹാര്‍ ജയിലിലെ ദിനചര്യ

> രാവിലെ 6.30ന് എഴുന്നേല്‍ക്കണം. തടവുകാർക്ക് പ്രഭാതഭക്ഷണമായി ചായയും കുറച്ച് ബ്രെഡും ലഭിക്കും. 

> രാവിലെ കുളിച്ച ശേഷം, ഹിയറിംഗ് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിൽ ഡൽഹി മുഖ്യമന്ത്രി കോടതിയിലേക്ക് പോകും. അല്ലെങ്കിൽ തൻ്റെ അഭിഭാഷക സംഘവുമായി കൂടിക്കാഴ്ച നടത്തും.

> ഉച്ചഭക്ഷണം രാവിലെ 10:30 നും 11 നും ഇടയിൽ നല്‍കും. ഡാൽ, സബ്ജി, അഞ്ച് റൊട്ടി അല്ലെങ്കിൽ ചോറ് എന്നിവയാണ് നല്‍കുന്നത്.

> ഉച്ച മുതൽ 3 വരെ കെജ്‌രിവാൾ ഉൾപ്പെടെയുള്ള എല്ലാ തടവുകാരും സെല്ലുകളില്‍ കഴിയണം. 3:30 ഓടെ വൈകുന്നേരത്തെ ചായയും ബിസ്‌ക്കറ്റും നൽകും. വൈകുന്നേരം 4 മണിക്ക് അഭിഭാഷകരെ കാണാമെന്നാണ് റിപ്പോര്‍ട്ട്.

> അത്താഴം 5.30ന്. ഉച്ചയ്ക്ക് ലഭിച്ച അതേ ഭക്ഷണമാകും നല്‍കുക. രാത്രി ഏഴിന് സെല്ലില്‍ അടയ്ക്കും.

കെജ്‌രിവാളിന് ലഭിക്കുന്ന പരിഗണനകള്‍

> ഭക്ഷണം, സെല്ലില്‍ അടയ്ക്കല്‍ പോലെ ജയിലിലെ മുന്‍നിശ്ചയിച്ച കാര്യങ്ങളുടെ സമയത്ത് ഒഴികെ  ടിവി കാണാൻ കഴിയും. വാർത്ത, വിനോദം, കായികം എന്നിവയുമായി ബന്ധപ്പെട്ട് 20-ഓളം ചാനലുകള്‍ ലഭ്യമാണ്. 

> അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ജയിലില്‍ 24 മണിക്കൂറും ഡോക്ടറുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സേവനം ലഭ്യമാണ്. കെജ്‌രിവാളിന് പ്രമേഹമുള്ളതിനാൽ പതിവ് പരിശോധനകൾ നടത്തും.

Advertisment