Advertisment

ആദ്യം പറഞ്ഞത് മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്ന്; പിന്നാലെ നിലപാട് മാറി ! ഡല്‍ഹി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്‌ലി ബി.ജെ.പിയില്‍

അരവിന്ദര്‍ 2015-ലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് 2017-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
arvinder singh lovely

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച അരവിന്ദര്‍ സിങ് ലവ്ലി ബി.ജെ.പിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് എത്തിയാണു ലവ്‌ലി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ മറ്റ് നാല് മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ശനിയാഴ്ച അര്‍വിന്ദര്‍ സിങ് ലവ്ലി ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഇന്ത്യാ സഖ്യത്തിലെ എ.എ.പി. ബന്ധത്തിന്റെ പേരില്‍ ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഏപ്രിൽ 28ന് ലവ്‌ലി രാജിവച്ചിരുന്നു. മറ്റൊരു പാർട്ടിയിലും ചേരില്ലെന്നാണു നേരത്തേ പറഞ്ഞിരുന്നതെങ്കിലും പിന്നാലെ ബിജെപിയില്‍ ചേരുകയായിരുന്നു.

അരവിന്ദര്‍ 2015-ലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് 2017-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു. 

Advertisment