Advertisment

അരവിന്ദ് കെജ്‍രിവാളിന്‍റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ഇഡി ആവശ്യപ്പെടുന്നത് ബിജെപിക്ക് വേണ്ടി; ഇഡിയെ ഉപയോഗിച്ച് ആം ആദ്മി പാർട്ടിയുടെയും ഇൻഡ്യ സഖ്യത്തിൻ്റെയും വിവരങ്ങൾ ചോർത്താൻ ബിജെപി ശ്രമിക്കുന്നതായി അതിഷി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
athishii.jpg

ഡൽഹി: ഇഡിയെ ഉപയോഗിച്ച് ആം ആദ്മി പാർട്ടിയുടെയും ഇൻഡ്യ സഖ്യത്തിൻ്റെയും വിവരങ്ങൾ ചോർത്താൻ ബിജെപി ശ്രമിക്കുന്നതായി ഡല്‍ഹി മന്ത്രി അതിഷി മർലേന.

Advertisment

അതിനാണ് അരവിന്ദ് കെജ്‍രിവാളിന്‍റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ഇഡി ആവശ്യപ്പെടുന്നതെന്നും അതിഷി ആരോപിച്ചു.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ മൊബൈൽ ഫോൺ കേന്ദ്രികരിച്ച് നടക്കുന്ന ഇഡി അന്വേഷണം ബിജെപിക്ക് വേണ്ടിയെന്നാണ് ആം ആദ്മി പാർട്ടി ആരോപണം.

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം, ഇൻഡ്യ സഖ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ, മണ്ഡലങ്ങളിലെ ആം ആദ്മി പാർട്ടി പ്രചാരണം എന്നിവ ചോർത്താനാണ് നീക്കം. ഇഡിക്ക് ഈ വിവരങ്ങള്‍ ആവശ്യമില്ല, എന്നാല്‍ ബിജെപിക്ക് വളരെ ആവശ്യമാണെന്നും അതിഷി മർലേന പറഞ്ഞു.

Advertisment