Advertisment

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രത്യേക പ്രസാദം ക്ഷണിതാക്കൾക്ക് കൈമാറി; താനാണ് ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാനെന്ന് രാംലല്ല വിഗ്രഹ ശിൽപി അരുൺ യോഗിരാജ്

New Update
23223rama

അയോധ്യ: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രത്യേക പ്രസാദം ക്ഷണിതാക്കൾക്ക് കൈമാറി. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ദേശീയ അവാർഡ് ജേതാവായ ഗായകൻ സോനു നിഗം '​​രാം സിയ രാം' ഭജൻ അവതരിപ്പിച്ചു. 

Advertisment

താനാണ് ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാനെന്ന് രാംലല്ല വിഗ്രഹ ശിൽപി അരുൺ യോഗിരാജ്. 'ഞാൻ ഇപ്പോൾ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ ആണെന്ന് തോന്നുന്നു.

എന്റെ പൂർവ്വികരുടെയും കുടുംബാംഗങ്ങളുടെയും ഭഗവാൻ രാം ലല്ലയുടെയും അനുഗ്രഹം എപ്പോഴും എനിക്കൊപ്പമുണ്ട്. ചിലപ്പോൾ ഞാൻ ഒരു സ്വപ്നലോകത്താണെന്ന് തോന്നും' അരുൺ യോഗിരാജ് പറഞ്ഞു.

രാം മന്ദിർ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി മോഹൻ ഭഗവത് അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെത്തി. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്‌ഡി ദേവഗൗഡയും ക്ഷേത്രപരിസരത്തുണ്ട്.

Advertisment