Advertisment

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 506 അ​തി​ഥി​ക​ൾ; അ​യോ​ധ്യ പ്ര​തി​ഷ്ഠ ച​ട​ങ്ങി​ൽ 54 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 100 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടുക്കും

New Update
ramm tempp.jpg

ല​ക്നോ: അ​യോ​ധ്യ പ്ര​തി​ഷ്ഠ ച​ട​ങ്ങി​ൽ 54 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 100 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 506 അ​തി​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

Advertisment

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ നി​ന്നു​ള്ള കിം ​ചി​ൽ-​സു ആ​ണ് വി​ദേ​ശ​ത്തു​നി​ന്നു​ള്ള അ​തി​ഥി​ക​ളി​ൽ പ്ര​മു​ഖ​ൻ. യു​എ​സ്, ബ്രി​ട്ട​ൻ, ഓ​സ്‌​ട്രേ​ലി​യ, മൗ​റീ​ഷ്യ​സ്, ആ​ഫ്രി​ക്ക തു​ട​ങ്ങി​യ രാജ്യങ്ങളിലെ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ​യും ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ബോ​ളി​വു​ഡ് താ​രം അ​മി​താ​ഭ് ബ​ച്ച​ൻ, അ​ജ​യ് ദേ​വ്ഗ​ൺ, അ​ക്ഷ​യ് കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. അ​ല്ലു അ​ർ​ജു​ൻ, മോ​ഹ​ൻ​ലാ​ൽ, അ​നു​പം ഖേ​ർ, ചി​ര​ഞ്ജീ​വി സം​വി​ധാ​യ​ക​രാ​യ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി, ച​ന്ദ്ര​പ്ര​കാ​ശ് ദ്വി​വേ​ദി എ​ന്നി​വ​രാ​ണ് സി​നി​മ മേ​ഖ​ല​യി​ൽ നി​ന്ന് ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ച പ്ര​മു​ഖ​ർ.

ലോ​ക്‌​സ​ഭാ മു​ൻ സ്പീ​ക്ക​ർ മീ​രാ കു​മാ​ർ, ആ​സൂ​ത്ര​ണ ക​മ്മി​ഷ​ൻ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ മൊ​ൻ​ഡേ​ക് സിം​ഗ് അ​ലു​വാ​ലി​യ, മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ​മാ​രാ​യ കെ.​കെ. വേ​ണു​ഗോ​പാ​ൽ, മു​കു​ൾ റോ​ത്ത​ഗി, ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് മു​ൻ ക്യാ​പ്റ്റ​ൻ മി​താ​ലി രാ​ജ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ആ​ദി​ത്യ ബി​ർ​ല ഗ്രൂ​പ്പ് ചെ​യ​ർ​പേ​ഴ്‌​സ​ൻ കു​മാ​ർ മം​ഗ​ലം ബി​ർ​ല, ഭാ​ര്യ നി​ർ​ജ, റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് മേ​ധാ​വി മു​കേ​ഷ് അം​ബാ​നി​യും കു​ടും​ബ​വും, ഇ​ൻ​ഫോ​സി​സ് സ്ഥാ​പ​ക​ൻ എ​ൻ.​ആ​ർ. നാ​രാ​യ​ണ മൂ​ർ​ത്തി, മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര ഗ്രൂ​പ്പി​ന്‍റെ ആ​ന​ന്ദ് മ​ഹീ​ന്ദ്ര എ​ന്നി​വ​രാ​ണ് ക്ഷ​ണ​പ്പ​ട്ടി​ക​യി​ലു​ള്ള പ്ര​മു​ഖ വ്യ​വ​സാ​യി​ക​ൾ.

Advertisment