Advertisment

ശ്രീരാമനെ വരവേൽക്കാൻ അയോധ്യ! പ്രാണ പ്രതിഷ്ഠ ഉടൻ, പ്രധാനമന്ത്രി എത്തി; ഉമാഭാരതിയും അയോധ്യയിൽ

New Update
ayodya

അയോധ്യ: അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ മഹർഷി വാൽമീകി എയർപോർട്ടിൽ എത്തി. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്.

നിരവധി നിയമ-രാഷ്ട്രീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നൂറ്റാണ്ടുകൾ നീണ്ട ഒരു യാത്രയുടെ സമാപനമാണ് ഇന്ന് നടക്കുന്നത്. ബിജെപി നേതാക്കളായ ഉമാഭാരതി, ഷാനവാസ് ഹുസൈൻ എന്നിവരും രാമക്ഷേത്ര പരിസരത്ത് എത്തിയിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നു. മൂന്ന് ദിവസം ഉമ അയോധ്യയിലായിരുന്നു.

രാം മന്ദിർ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി മോഹൻ ഭഗവത് അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെത്തി. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്‌ഡി ദേവഗൗഡയും ക്ഷേത്രപരിസരത്തുണ്ട്.

Advertisment