Advertisment

തമിഴ്നാട്ടിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനായി സ്ഥാപിച്ചിരുന്ന എൽഇഡി സ്‌ക്രീനുകൾ നീക്കം ചെയ്തു; നിർമ്മല സീതാരാമൻ

New Update
ayom

അയോധ്യ: തമിഴ്നാട്ടിലെ കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനായി സ്ഥാപിച്ചിരുന്ന എൽഇഡി സ്‌ക്രീനുകൾ നീക്കം ചെയ്തതായി നിർമ്മല സീതാരാമൻ.

Advertisment

"ഹിന്ദു വിരുദ്ധ ഡിഎംകെ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിദ്വേഷം പോലീസ് സേനയെ ഉപയോഗിച്ച് പ്രകടിപ്പിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു"  മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെ വിമർശിച്ചുകൊണ്ട് നിർമ്മല സീതാരാമൻ എക്‌സിൽ കുറിച്ചു.

പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ പൂർണ പരാജയമാണ്. ഹിന്ദു വിരുദ്ധ ഡിഎംകെ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിദ്വേഷം പോലീസ് സേനയെ ഉപയോഗിച്ച് പ്രകടിപ്പിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങളെ അടിച്ചമർത്തുകയും ചെയ്യുകയാണെന്ന് കേന്ദ്ര ധനമന്ത്രി ട്വീറ്റ് ചെയ്തു. 

ക്ഷേത്രത്തിൽ നിന്നും എൽഇഡി സ്‌ക്രീനുകൾ നീക്കം ചെയ്യുന്ന വീഡിയോയും അവർ പങ്കുവെച്ചു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ദിനത്തിൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ശ്രീരാമന് വേണ്ടിയുള്ള പൂജകൾ സംസ്ഥാന സർക്കാർ വിലക്കിയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഞായറാഴ്ച ആരോപിച്ചിരുന്നു.

തിങ്കളാഴ്ചത്തെ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണത്തിന് തമിഴ്നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതായും ധനമന്ത്രി ആരോപിച്ചു. സർക്കാരിന്റേത് ഹിന്ദു വിരുദ്ധ നടപടികളാണെന്നും അവർ കുറ്റപ്പെടുത്തി.

ഒരു പ്രാദേശിക മാധ്യമ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു നിർമല സീതാരാമന്റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പ് മന്ത്രി ശേഖർ ബാബു തള്ളി. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ രാമന് പൂജ ചെയ്യുന്നതിനോ അന്നദാനം നൽകുന്നതിനോ വിലക്കില്ലെന്ന് മന്ത്രി ശേഖർ ബാബു വ്യക്തമാക്കി.

ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ രാമക്ഷേത്ര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചിരിക്കുന്നതെന്നും ഇത് ഭരണകക്ഷിയായ ഡിഎംകെയുടെ ഹിന്ദു വിരുദ്ധ ശ്രമമാണെന്നും മന്ത്രി അവകാശപ്പെട്ടു.

തത്സമയ സംപ്രേക്ഷണ നിരോധനത്തെ ന്യായീകരിക്കാൻ തമിഴ്നാട് സർക്കാർ അനൗദ്യോഗികമായി ക്രമസമാധാന പ്രശ്നങ്ങൾ ഉന്നയിക്കുകയാണെന്നും സീതാരാമൻ ആരോപിച്ചു. കേന്ദ്രമന്ത്രിയുടെ പോസ്റ്റിന് തൊട്ടുപിന്നാലെ, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പ് മന്ത്രി ഈ അവകാശവാദങ്ങൾ തള്ളി എക്സിൽ ഒരു ഔദ്യോഗിക പ്രസ്താവന പങ്കുവെച്ചു.

രാമനുവേണ്ടിയുള്ള പൂജകൾ നടത്തുന്നതിനോ അന്നദാനം നടത്തുന്നതിനോ എച്ച്ആർ ആൻഡ് സിഇ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിലക്കൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും നിർമല സീതാരാമനെപ്പോലുള്ള ഉയർന്ന പദവി വഹിക്കുന്നവർ സത്യവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment